Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Odisha

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ഒ​ഡീ​ഷ​യി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റി

ബം​ഗ​ളൂ​രു: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഒ​ഡീ​ഷ​യി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റി. 16ന് ​ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ൽ ക്രോ​സ് വോ​ട്ടിം​ഗ് ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നീ​ക്കം.

ഒ​ഡീ​ഷ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഭ​ക്ത ച​ര​ൺ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എം​എ​ൽ​എ​മാ​രെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച​ത്. ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​ഡീ​ഷ​യി​ലെ 147 അം​ഗ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 79 എം​എ​ൽ​എ​മാ​രും ബി​ജെ​ഡി​ക്ക് 48 എം​എ​ൽ​എ​മാ​രു​മാ​ണു​ള്ള​ത്. കോ​ൺ​ഗ്ര​സി​ന് 14 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. നാ​ല് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ നാ​ലാ​മ​ത്തെ സീ​റ്റി​ലേ​ക്കു​ള്ള മ​ത്സ​രം ക​ടു​ത്ത​താ​ണ് രാ​ഷ്ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണം.

Latest News

Corehub Up